
എടവണ്ണപ്പാറ: ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിന് ശേഷം നടന്ന ആക്രമണത്തിൽ വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലകപ്പെട്ട യുവാവ് കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബസ് തൊഴിലാളി
എടവണ്ണപ്പാറ വിളക്കണത്തിൽ സജിം അലി (36) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 18 ന് ശനിയാഴ്ചയാണ് എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആക്രമണം നടന്നത്. ഒരേ ബസ്സിലെ തൊഴിലാളികൾ തമ്മിലാണ് സംഘട്ടനം നടന്നത്. പരിക്ക് പറ്റിയ ബസ് ഡ്രൈവർ നാസർ (39) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ‘സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്. സജാദലി ജോലി ചെയ്യുന്ന ബസിലെ ഡ്രൈവർ ശനിയാഴ്ച ജോലി പൂർത്തിയാക്കി ബസിൽ നിന്നും ഇറങ്ങുന്ന സമയത്ത് നാളെ ടേൺ അനുസരിച്ച് മറ്റൊരാൾ ജോലിക്കെത്തുമെന്ന് പറഞ്ഞത് സജീം അലിക്ക് ഇഷ്ടപെട്ടില്ല. ഇയാൾ നേരെ കടയിൽ നിന്നും ബ്ലേഡ് വാങ്ങി കെട്ടിടത്തിനടുത്ത് വിശ്രമിക്കുകയായിരുന്ന ഡ്രൈവർ നാസറിനെ (39) ആക്രമിച്ചതായി പൊലിസ് പറയുന്നു. ആക്രമണത്തിൽ പരിക്ക് പറ്റിയ ഡ്രൈവർ നാസറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പിന്നീട് വാഴക്കാട് പൊലീസ് സ്ഥലത്തെത്തി സജിം അലി യെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശി പ്പിക്കുകയായിരുന്നു. അതേ സമയം മരണപ്പെട്ട സജാദ് അലി പ്രത്യേക സ്വഭാവ വൈകല്യ മുള്ള യാളാണെന്ന് പറയുന്നു . എപ്പോഴും ബ്ലേഡ് പൊട്ടിച്ച് നാവിനടിയിൽ സൂക്ഷിക്കും ആക്രമണം നടത്തുന്നത് വാക്ക് തർക്കത്തിനിടയിൽ ബ്ലേഡ് കൊണ്ട് വെട്ടി പരിക്കേല്പി ക്കലും സ്വയം മുറിവേല്പിക്കലും ഇയാളുടെ രീതിയാണന്ന് പൊലീസ് പറഞ്ഞു.നിലവിൽ പിടിച്ച് പ റി , ആക്രമണം, മോഷണം , അടിപിടി എന്നീ 11 ലധികം കേസ്സുകൾ നിലവിലുണ്ട്. മാസങ്ങൾ ക്ക് മുമ്പ് എടവണ്ണപ്പാറ ജംക് ഷനിലെ ഹോം ഗാർഡിനെ തല്ലി യതും തുടർന്ന് സ്ഥലതത്തിയ പൊലിസിനെ തിരെ അടിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. സംഭവ സ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
അതേ സമയം ആക്രമണം നടന്നത് സംബന്ധിച്ച് നേരിട്ട് ബന്ധമുള്ള വരെ ചോദ്യം ചെയ്ത് വരുന്നതായി വാഴക്കാട് പൊലിസ് പറഞ്ഞു.
ചിത്രം 1
സജീം അലി