തിരൂരങ്ങാടി :പാലിയേറ്റിവ് ക്ലിനിക്കുകളാണ് യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആശ്രയമറ്റ ജനവിഭാഗങ്ങള്‍ക്ക് നന്‍മയുടെ തണലാണിത്. മൂന്നിയൂര്‍ പ്രതീക്ഷ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പ്രതീക്ഷഭവന്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹ ജീവികളൊടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണയാണ് പാലിയേറ്റീവുകള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവാത്ത കാരുണ്യപ്രവര്‍ത്തനമാണ് ഇത്തരംകേന്ദ്രങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനം ധന സമ്പാദനമോ ആഘോഷമോ അല്ല. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതിമത വ്യത്യാസമില്ലാതെ കണ്ടെത്തി പരിരക്ഷിക്കുകയാണ് ചെയ്യുന്നത് .തങ്ങള്‍ പറഞ്ഞു
സ്വാഗത സംഘം ചെയര്‍മാന്‍ വി.പികുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു. പി.വി.അബ്ദുല്‍വഹാബ് എം.പി. പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എംഎല്‍എ, സറീന ഹസീബ്, കെ.ടി. സാജിദ ,സയ്യിദ് സലിം ഐദീദ് തങ്ങള്‍, അബ്ദുല്‍ നാസര്‍ വളാഞ്ചേരി, എം.എ ഖാദര്‍, ബക്കര്‍ ചെര്‍ന്നൂര്‍, ഹൈദര്‍ കെ.മൂന്നിയൂര്‍, ഹനീഫ മൂന്നിയൂര്‍, എന്‍എം അന്‍വര്‍ സാദത്ത്, എന്‍ എം സുഹ്‌റാബി, എം.സൈതലവി, വി.കെസുബൈദ, കുട്ടശ്ശേരി ഷരീഫ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ എം.എ അസീസ് സ്വാഗതവും പി.കുഞ്ഞോന്‍ നന്ദിയും പറഞ്ഞു.