സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ : ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് മാപ്സ്

തിരൂരങ്ങാടി : സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത വിധി നിരാശാജനകമാണെന്ന് മലപ്പുറം ജില്ല വാഹന അപകടനിവാരണ സമിതി മാപ്സ് ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു വാഹനാപകടങ്ങൾ കുറക്കുന്നതിനായി വലിയ വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി 2021 ൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ , ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് നിവേദനവും സമർപ്പിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെ ആർ സി എ ) കേരള സർക്കാറിന് വലിയ വാഹനങ്ങളിൽ-ക്യാമറ വെക്കുന്നതിനു വേണ്ടിയുള്ള പ്രൊപ്പോസലും നൽകിയിരുന്നു തുടർ നടപടി എന്നോണം വന്ന ക്യാമറ സ്ഥാപിക്കൽ റോഡിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ പരിധി വരെയെങ്കിലും സഹായകമാവും എന്ന് വിവിധ ഏജൻസികളുടെ പടന സഹായത്തോടെ തയ്യാറാക്കി നിർദേശിച്ച വിധി താൽക്കാലികമായി സ്റ്റേ ചെയ്ത കോടതിവിധി നിരാശജനകമാണെന്ന് ഭാരവാഹികളായ അഷ്റഫ് മരിക്കൽ സലാം മച്ചിങ്ങൽ അറിയിച്ചു

error: Content is protected !!