മധ്യവയസ്‌കൻ അയൽവാസിയുടെ കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണ : ആലിപ്പറമ്പിൽ മധ്യവയസ്കൻ കത്തിക്കുത്തേറ്റ് മരിച്ചു. അയൽവാസി പൊലീസ് കസ്റ്റഡിയിൽ. ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബു (57) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ സത്യനാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. മുൻപും ഇരുവരും തമ്മിൽ അടിപിടി നടന്നിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയാണ് സംഭവം.

error: Content is protected !!