Monday, March 9

താനൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ നിയോജകമണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ച് ഗ്രാമീണ റോഡുകൾ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആറു ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ഒഴൂർ ഓണക്കാട് ജി.എൽ.പി എസ്. റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ചുള്ളിയത്ത്, കെ.പി ഷാജി, ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പുൽപ്പറമ്പ് പന്തക്കൽ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. ഒപ്പൈനാട്ട് ജലാലുദ്ദീൻ, മറ്റ് പൗര പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുറുവട്ടിശ്ശേരി തലക്കട്ടൂർ എസ്. സി (മോസ്കോ ) നഗർ റോഡും മന്ത്രി നാടിന് സമർപ്പിച്ചു. 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ഒ.എൽ.എച്ച്.എസ് ചാത്തുക്കുട്ടി സ്മാരക റോഡ് ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ചുള്ളിയത്ത് അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർമാരായ അഷ്കർ കോറാട്,സ്വപ്ന, പ്രജിത തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!