വള്ളിക്കുന്നില്‍ വിവാഹത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍

വള്ളിക്കുന്ന് : പഞ്ചായത്തിലെ കൊടക്കാട് സ്വദേശിയുടെ വിവാഹത്തില്‍ ഓഡിറ്റോറിയത്തില്‍ പങ്കെടുത്ത നിരവധി പേര്‍ മഞ്ഞപിത്തം സ്ഥീരികരിച്ച് ചികിത്സയില്‍. വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര പ്രദേശത്തു നിന്നുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളില്‍ 30 ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ പനിയും ഛര്‍ദിയും വന്ന് ചികിത്സ തേടി എത്തിപ്പോഴാണ് സംഭവത്തിന്റെ തുടക്കം കണ്ടെത്തിയത്. ഇപ്പോഴും ചികിത്സ തേടി പലരും ആശുപത്രിയിലെത്തുകയാണ്.

കഴിഞ്ഞ മാസം പതിമൂന്നാം തിയതി കൂട്ട് മൂച്ചി ചേളാരി റോഡില്‍ സ്മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിവാഹത്തില്‍ പങ്കെടുത്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്ത് വരുന്നതായി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു

error: Content is protected !!