Saturday, July 12

മുഅല്ലിം ഡേ: കൊടിഞ്ഞി റേഞ്ച് തല ഉദ്ഘാടനം നടത്തി

കൊടിഞ്ഞി :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുഅല്ലിം ഡേ കൊടിഞ്ഞി റെയിഞ്ച് തല ഉദ്ഘാടനം കടുവള്ളൂർ ബാബുസലാം ഹയർ സെക്കൻഡറിയിൽ മദ്രസയിൽ വെച്ച് നടന്നു.
കൊടിഞ്ഞി റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഹമീദ് ജിഫ്രി ഉദ്ഘാടനം നിർവഹിച്ചു,
റെയിഞ്ച് സെക്രട്ടറി നവാസ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.
മഹല്ല് ഖത്തീബ് അത്തീഖ് റഹ്മാൻ ഫൈസി മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകി പ്രാർത്ഥന നിർവഹിച്ചു.
ബാബുസ്സലാം മദ്രസ എസ് കെ എസ് ബി വി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘തദ്കിറ’ ക്യാമ്പയിനിലെ വിജയികളെ ആദരിച്ചു.
കൊടിഞ്ഞി റെയിഞ്ച് മാനേജ്മെന്റ് സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ് ഹാജി, കടവള്ളൂർ മഹല്ല് പ്രസിഡണ്ട് പി കെ മുഹമ്മദ് കുട്ടി ഹാജി, കടുവള്ളൂർ മഹല്ല് സെക്രട്ടറി പത്തൂർ മൂത്തു ഹാജി,കടുവള്ളൂർ മഹല്ല് ട്രഷറർ മറ്റത്ത് അസീസ് ഹാജി, കുറ്റിയത്ത് മൊയ്തീൻ ഹാജി, ഹസൻ അൻവരി പൂക്കോട്ടൂർ, അഷ്ഹദ് ഫൈസി ചുള്ളിപ്പാറ, ജസിൽ മുസ്ലിയാർ മലപ്പുറം, എന്നിവർ സംസാരിച്ചു.
സ്വദർ മുഅല്ലിം കെ.ശാക്കിർ ഫൈസി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശരീഫ് അൻവരി നന്ദിയും പറഞ്ഞു.

error: Content is protected !!