മൂന്നിയൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

മൂന്നിയൂര്‍ : പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. മൂന്നിയൂര്‍ കളിയാട്ടമുക്കിലാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി പരിക്കേറ്റ യാത്രക്കാരായ സ്ത്രീയെയും കുട്ടിയേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരും കൂട്ടുമൂച്ചി കൊടക്കാട് സ്വദേശികളാണ് എന്നാണ് വിവരം.

error: Content is protected !!