തിരൂരങ്ങാടി : കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ആയ മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി ദീപു (രതീപ് നായർ ) ആണ് മരിച്ചത്. ഉള്ളിയേരി കൂമുള്ളിയിൽ ഇന്ന് വൈകുന്നേരം 3 മണിയോട് കൂടെയാണ് അപകടം നടന്നത്.
കൂമുള്ളി മില്‍മ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിന്റെ സൈഡിന് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. റോഡില്‍ വീണ ദീപുവിൻ്റെ കാലിന് മുകളിലൂടെ ബസ്സ് കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൂന്നിയൂർ മാസ്ക്ലബ്ബ് ട്രഷററാണ് ദിപു . നല്ല ഒരു ഗായകൻ കൂടിയായ ദീപു മൂന്നിയൂരിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു.
അച്ഛൻ കൃഷ്ണൻ നായർഅമ്മ ,രമ ഭാര്യ അശ്വിനി , മകൾ ദേവനന്ദ, സഹോദരങ്ങൾ രാജീവ്, രാകേഷ്,