
മുന്നിയൂർ : പഞ്ചായത്തിൽ വാർഡ് വിഭജനം നടന്നതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് തലത്തിൽ വനിതാ ലീഗിൻ്റെ മുഴുവൻ കമ്മറ്റികളും പുനസംഘടിപ്പിച്ച ശേഷം എല്ലാ ഭാരവാഹികളെയും ചേർത്ത് പ്രതീക്ഷ ഭവനിൽ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു.
പ്രസിഡണ്ട് PP മുനീറയുടെ അദ്ധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ് ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് K.P ജൽസീമിയ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NM സുഹ്റാബി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.അസീസ്, വൈസ് പ്രസിഡണ്ട് ഹൈദർ കെ. മൂന്നിയൂർ CDS പ്രസിഡണ്ട് വി.കെ. ഷരീഫഎന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായ ഖദീജ അസീസ്, ജംഷീന പൂവാട്ടിൽ, കെ.മുനീറ, AK . നസീബ , ഒ .രമണി , ആയിശുമ്മു. VP , എന്നിവർ നേതൃത്വം നൽകി പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി എം.എം. ജംഷീന സ്വാഗതവും ട്രഷറർ ജുബൈരിയ നന്ദിയും പറഞ്ഞു.