Thursday, January 15

മുസ്ലിംലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ അന്തരിച്ചു

ബക്കർ ചെർണ്ണൂർ നിര്യാതനായി.

മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ,അവിഭക്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ,തയ്യിലക്കടവ് ചെർണ്ണൂർ മഹല്ല് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തയ്യിലക്കടവ് തഖ് വീമുൽ ഖുർആൻ മദ്രസ്സയിൽ പൊതു ദർശന സൗകര്യം ചെയ്തിട്ടുണ്ട്. ഖബറടക്കം 4-10-2025 (ശനി) രാവിലെ 11 മണിക്ക് തയ്യിലക്കടവ് മൂച്ചിത്താണി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: ഫാത്തിമ
മക്കൾ: മുഹമ്മദ് ഫാരിസ്, ഫാസില, ഫാഇസ . മരുമക്കൾ: ബഷീർ കെ.കെ, ഫൗസിദ്, ജസ്ന.

error: Content is protected !!