പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു ; സുഹൃത്തുക്കള്‍ക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. സംഭവത്തില്‍ മരണപ്പെട്ട യുവാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പൊന്നാനി മുക്കാടി സ്വദേശി കളത്തില്‍ പറമ്പില്‍ കബീര്‍ (32) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകില്‍ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസല്‍, അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് എതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു.

error: Content is protected !!