Saturday, August 1

Tag: നന്നമ്പ്ര

റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു
Obituary

റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു

തിരൂരങ്ങാടി : നന്നമ്പ്ര ഹൈസ്കൂൾ പടി കളത്തിൽ അപ്പുക്കുട്ടൻ 74 അന്തരിച്ചു. കെ പുരം പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാൻ ആയിരുന്നു. ഭാര്യ,ദേവയാനി. മക്കൾ. സുരേഷ് ബാബു, സുനിൽകുമാർ, പ്രദീപ്, രതീഷ് , ദീനേശൻ മരുമക്കൾ. റീന , സുബി, അനുശ്രീ, രേഷ്മ, ഹരിത,സംസ്കാരം: ഇന്ന് ഞായർ രാവിലെ 9 ന് വീട്ടുവളപ്പിൽ.
Obituary

നന്നമ്പ്ര പുളിക്കൽ പറമ്പിൽ നാരായണൻ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം മേലേപ്പുറം സ്വദേശി പരേതനായ പുളിക്കൽ പറമ്പിൽ വേലായുധന്റെ മകൻ സജീവ കോൺഗ്രസ് പ്രവർത്തകനായ നാരായണൻ (70) അന്തരിച്ചു.ദീർഘകാലം അബുദാബി വീക്ഷണം റീഡേഴ്സ് ഫോറം, പ്രവാസി കോൺഗ്രസ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.ഭാര്യ: സുജമക്കൾ- വിനീത് നാരായണൻ, വിപിൻ നാരായണൻ. മരുമക്കൾ: ഹരിത, ഡോ.നവീനസഹോദരങ്ങൾ: വാസുദേവൻ, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, ശിവദാസൻ, കല്യാണി, ശാരദ, വത്സല.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...
Other

നന്നമ്പ്ര പ്രവാസി ഹരിത സൊസൈറ്റിക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

നന്നമ്പ്ര പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം ഭരണസമിതി തെരെഞ്ഞെടുപ്പിൽ എം. സി. ബാവ ഹാജി കുണ്ടൂർ പ്രസിഡണ്ടായും സി.പി. റസാഖ് ചെറുമുക്ക് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.പത്തൂർ കുഞ്ഞോൻ ഹാജി. മുസ്തഫ ഊർപായ് , മുഹമ്മദ് അലി പാട്ടശ്ശേരി, വി.പി. സൈതലവി ഹാജി, ഉസ്മാൻ പത്തൂർ, വത്സൻ എം., ആസിയ തേറാമ്പിൽ, ഹസീന ഇസ്മായിൽ പത്തൂർ, അബ്ദുസലാം തലാപ്പിൽ എന്നിവർ ഡയറക്ടർമാർ ആയും പുതിയ ഭരണസമിതി തെരെഞ്ഞെടുക്കപെട്ടു.വരണാധികാരി അരുൺ ആർ.സ്പെഷൽ സെയിൽ ഓഫീസർ, അസിസ്ററൻ്റ് റെജിസ്ട്രാർ ഓഫീസ് തിരുരങ്ങാടി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു...
Local news

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. അഡീഷണൽ തഹസിൽദാർ എൻ.മോഹനൻ ആണ് വരണാധികാരി. 19 ആം വാർഡ് മെമ്പർ തസ്‌ലീന ഷാജി ആണ് പ്രസിഡന്റ് സ്ഥാനാർഥി. മുസ്ലിം ലീഗ് 12, കോണ്ഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് അംഗബലം ഇല്ലാത്തതിനാൽ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ബി ജെ പി അംഗം വനിതയാണെങ്കിലും എൽ ഡി എഫ്, സ്വതന്ത്രൻ എന്നിവർ പിന്തുണക്കില്ലെന്നതിനാൽ മത്സരിക്കില്ല. യു ഡി എഫിൽ അട്ടിമറി ഉണ്ടെങ്കിൽ മാത്രമാകും മത്സരം. കോണ്ഗ്രെസിന് 2 വനിത അംഗങ്ങൾ ഉണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസംതൃപ്തി ഉള്ള പി.കെ.റഹിയാനത്തിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും ഉപയോഗപ്പെടുത്തി അട്ടിമറി നടത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ലീഗിന്റെ മെമ്പർമാർമാരുടെ യോഗത്തിൽ പങ്കെടുക്...
Local news

ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

നന്നമ്പ്ര പഞ്ചായത്ത് ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ചെളിമണ്ണ് നീക്കം ചെയ്യാനുള്ള കരാറിന്റെ മറവിൽ വൻതോതിൽ കളിമണ്ണ് കടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കരാറുകാരൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ ഒത്താശയോടെ കളിമണ്ണ് കടത്തിയെന്നായിരുന്നു പരാതി. വിജിലൻസ് നടത്തിയ പരിശോധനയിൽ മണ്ണിന്റെ മറവിൽ കളിമണ്ണ് എടുത്തു കൊണ്ടുപോയതായി കണ്ടെത്തി. മണ്ണ് മുഴുവൻ ഇവിടെ നിന്ന് നീക്കം ചെയ്തതിനാൽ എത്ര അളവിൽ മണ്ണ് എടുത്തു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളിമണ്ണ് എടുത്തതായി കണ്ടെത്തിയതിനാൽ പഞ്ചായത്ത് തന്നെ അതിന്റെ നടപടികൾ ആരംഭിച്ചിരുന്നതായി വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു. ചെളിമണ്ണിന്റെ വിലയാണ് കരാറുകാരനിൽ നിന്ന് ഈടാക്കിയിരുന്നത്. കളിമണ്ണ് കൊണ്ടുപോയതിനാൽ ഇതിന്റെ വില ഈടാക്കാൻ നിർദേശം നൽകി. ...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂർ...
error: Content is protected !!