
തിരൂരങ്ങാടി : കേസിൽ പെടുത്താതിരിക്കാൻ പൊലീസിന് നൽകാനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. എ ആർ നഗർ യാറത്തുംപടി പാലമടത്തിൽ പുതുപറമ്പിൽ ഉബൈദിനെ (28) യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മുന്നിയൂർ തയ്യിലക്കടവ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ കേസിൽ പെടുത്തതിരിക്കാന് പൊലീസിന് നൽകാൻ എന്ന് പറഞ്ഞൂ 20000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് 12000 രൂപ ഗൂഗ്ൾ പേ ചെയ്തു വാങ്ങുകയായിരുന്നു. യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ റിമാൻസ് ചെയ്തു