
വേങ്ങര :പറപ്പൂര്‍ കാട്ട്യേക്കാവ് ഭഗവതി കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം പൂജവെയ്പ്പ്, ദുര്‍ഗ്ഗാഷ്ടമി പൂജ, വിശേഷാല്‍ ഭഗവത് സേവ, എന്നിവയും മഹാനവമി ദിനത്തില്‍ ആയുധ പൂജ, വിശേഷാല്‍ പൂജ എന്നിവയും നടന്നു.
വിജയദശമി ദിവസം സരസ്വതി പൂജ, വിദ്യാരംഭം, അവില്‍ നിവേദ്യം, പൂജയെടുപ്പ്, വാഹന പൂജ എന്നീ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. സി കെ മോഹന സുന്ദരന്‍ കൊടുവായൂര്‍ (ശ്രീരാമദാസ മിഷന്‍ ) ആചാര്യനില്‍ നിന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് വിദ്യാരംഭം നേടി.
ക്ഷേത്ര സമിതി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, ജയേഷ് പി എം, രവികുമാര്‍ പിഎം, സി സുകുമാരന്‍, വിജയകുമാര്‍, ബാബുരാജന്‍ സി, വിശ്വനാഥന്‍, ശിവദാസന്‍ ടി, ബാബുരാജ് എം, എന്നിവര്‍ നേതൃത്വം നല്‍കി.