എൻ.ഡി.എ.സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടിയിൽ പര്യടനം നടത്തി

തിരൂരങ്ങാടി : എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ചെറുമുക്ക് കാർത്തികേയൻ്റെ വീട്ടിൽ നടന്ന കുടുംബയോഗങ്ങളിലും, കീ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി.

നന്നമ്പ്ര മേലേപ്പുറം കീഴാപുറത്ത് കുടുംബക്ഷേത്രത്തിലെ കലങ്കരി ഉൽസവത്തിലും, തെയ്യാല ശാന്തിഗിരി ആശ്രമത്തിലുമെത്തി,സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു . ആശ്രമം ഇൻ ചാർജ് സ്വാമി ജന പുഷ്പൻ ജ്ഞാനതപസ്വി, .മാനേജർ പി.എം.ചന്ദ്രശേഖരൻ, വ.എ.മോഹനൻ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ബി ജെ പി എടരിക്കോട് മണ്ഡലം പ്രസിഡൻ്റ് റിജു രാഘവ്, ജന.സെക്രട്ടറിമാരായ എം.ശിവദാസ്, സജിത്ത് അങ്കത്തിൽ ,തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു

error: Content is protected !!