താനൂര്‍ : താനൂര്‍ കാളാട് ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിളിന്റെ ഉള്ളില്‍ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശി ഭാസി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം നടന്നത്.
രാജസ്ഥാനില്‍ നിന്നും കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച മാര്‍ബിള്‍ പാളികള്‍ അവിടെ നിന്നും ഇറക്കി മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകമുണ്ടായത്. മാര്‍ബിള്‍ പാളി തൊഴിലാളിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശ്ചിമ ബംഗാള്‍ സ്വദേശിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
താനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി