പരപ്പനങ്ങാടി റെയ്ഞ്ച് മുസാബഖ സമാപിച്ചു ; നൂറാനിയ്യ മദ്റസ ജേതാക്കൾ

പരപ്പനങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പരപ്പനങ്ങാടി റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാസാഹിത്യ മത്സരം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി പാലത്തിങ്ങൽ ടി. ഐ മദ്റസയിൽ വെച്ച് സംഘടിപ്പിച്ച മുസാബഖയിൽ റെയ്ഞ്ച് പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസി പതാക ഉയർത്തി 84 മത്സര ഇനങ്ങളിലായി എഴുന്നൂറോളം പ്രതിഭകൾ മാറ്റുരച്ചു. 317 പോയിന്റുകൾ നേടി കുന്നത്തുപറമ്പ് നൂറാനിയ്യ ഹയർസക്കണ്ടറി മദ്റസ ജേതാക്കളായി. ടി. ഐ മദ്റസ കൊട്ടന്തല 255 പോയിന്റ്, ടി. ഐ കേന്ദ്ര മദ്റസ പാലത്തിങ്ങൽ 253 പോയിന്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മുഅല്ലിം വിഭാഗത്തിൽ ഇഹ് യാഉദ്ധീൻ മദ്റസ ചെറമംഗലം സൗത്ത് 73 പോയിന്റ്,ടി. ഐ മദ്റസ പാലത്തിങ്ങൽ 66 പോയിന്റ്, ടി.ഐ മദ്റസ എരന്തപ്പെട്ടി 64 പോയിന്റ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.വിദ്യാർത്ഥി വിഭാഗത്തിൽ മുഹമ്മദ്‌ സുഫിയാൻ പാലത്തിങ്ങൽ, ഗേൾസ് വിഭാഗത്തിൽ ഫാത്തിമ റിൻഷ ഐ-ടെക് മദ്റസ ചുഴലി, അലുംനി വിഭാഗത്തിൽ ശമീറലി കുന്നത്തുപറമ്പ്, മുഅല്ലിം വിഭാഗത്തിൽ അബ്ദുസത്താർ വാഫി ചെറമംഗലം സൗത്ത് എന്നിവരെ കലാപ്രതിഭകളായി തെരഞ്ഞെടുത്തു.

എസ്.കെ. എസ്. എസ്. എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ശിയാസ് തങ്ങൾ ജിഫ്രി,തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്‌,അഹമ്മദ്‌ കുട്ടി ബാഖവി, സുബൈർ ബഖവി, അബൂബക്കർ ഹാജി, കുഞ്ഞിമുഹമ്മദ്‌ മന്നാനി, ശരീഫ് മാസ്റ്റർ ചുഴലി,ജവാദ് ബാഖവി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.മുസാബഖ റെയ്ഞ്ച് ചെയർമാൻ റാജിബ് ഫൈസി,റെയ്ഞ്ച് ഐ. ടി കോഡിനേറ്റർ അൻവർ ദാരിമി,അലവിവിക്കുട്ടി ബദ് രി, ഫവാസ് ഫൈസി, റാഷിദ്‌ ഹുദവി, മുഹമ്മദ്‌ ദാരിമി,സൽസാൻ റാഷിദ്‌ ഫൈസി, സ്വലാഹുദ്ധീൻ മാഹിരി, ശഫീഖ് മാഹിരി, ഗസ്സാലി ഫൈസി, ഇർഷാദ് വാഫി, യാസർ ദാരിമി,ശഫീഖ് നിയാസ് ഫൈസി,സൈനുൽ ആബിദ് ദാരിമി, ശരീഫ് ഫൈസി, ബദറുദ്ധീൻ ചുഴലി എന്നിവർ പങ്കെടുത്തു

error: Content is protected !!