Sunday, February 15

ബ്ലോക്കിലെ ജീവനക്കാർക്കായി എൻ.എസ്.ഡി വകുപ്പിന്റെ പരിശീലനം

മലപ്പുറം: ദേശീയ സമ്പാദ്യ വകുപ്പ് (എൻ.എസ്.ഡി) സംബന്ധിച്ച വിവിധ വിഷയങ്ങൾ ബ്ലോക്ക് പഞ്ചായത്തുകളിൽ കൈകാര്യം ചെയ്യുന്ന ജില്ലയിലെ ജീവനക്കാർക്കായി മലപ്പുറം എൻ.എസ്.ഡി ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.ഡി ഏജന്റുമാർ സമർപ്പിക്കുന്ന വിവിധ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റീകൺസിലിയേഷൻ നടപടികൾ, വിവിധ വെബ് ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നീ കാര്യങ്ങൾ ആസ്പദമാക്കിയുള്ളതായിരുന്നു പരിശീലനം. പരിശീലന സെഷനുകൾ എൻ.എസ്.ഡി ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരായ . ആർദ്ര ചന്ദ്രൻ,. നശീദാമോൾ, . ബീന പി.സി എന്നിവർ നയിച്ചു.പരിശീലനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ, എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ, എൻ.എസ്.ഡി അസിസ്റ്റന്റ് ഡയറക്ടർ ജിതിൻ കെ. ജോൺ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ വിനോദ് പട്ടാളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!