പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ ഓണാഘോഷം വർണാഭമായി

പരപ്പനങ്ങാടി : പാലത്തിങ്ങൽ മീഡിയ ലൈബ്രറി നടത്തിയ ഓണാഘോഷ പരിപാടികൾ വർണാഭമായി നടന്നു. ഓണപ്പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയുമാണ് ലൈബ്രറിയിൽ ഓണാഘോഷം നടന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടന്നു.

നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് സമ്മാനവിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി. ഹാറൂൺ അബ്ദുൽ റഷീദ്, സെക്രട്ടറി സി. അബ്ദുറഹ്‌മാൻകുട്ടി, പി.കെ. നാരായണൻ മാസ്റ്റർ, എ. സുബ്രഹ്‌മണ്യൻ, ഷനീബ് മൂഴിക്കൽ, എ. സുജിത, സമീർ മുക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.സുബില, പ്രമീള എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.

error: Content is protected !!