
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ പ്ലാനറ്റേറിയം & സയൻസ് പാർക്ക് തുടർ നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. കെ.പി.എ മജീദ് ന്റെ നിരന്തരമായുള്ള ഇടപെടലിന്റെ ഫലമായിട്ടാണ് തുടർ നിർമ്മാണങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമായിട്ടുള്ളത്.
ചുറ്റുമതിൽ നിർമ്മാണം, കഫറ്റേരിയ, സെക്യൂരിറ്റി കാബിൻ, സന്ദർശകർക്കുള്ള ടോയ്‌ലറ്റ് കോംപ്ലെക്സ് എന്നിവയാണ് ഈ പ്രവർത്തിയിൽ വരുന്നത്. ഈ പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള തൂക പൂർണ്ണമായും അനുവദിക്കുന്നതിന് 10 വർഷമായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മാറിയതിന് ശേഷം ആദ്യമായാണ് ഈ പ്രവർത്തിയുടെ നിർമ്മാണത്തിന് തുക അനുവദിക്കുന്നത്.
പ്രവർത്തിയുടെ നിർവഹണം പൊതുമരാമത്ത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ 8443-00-108-00-00-00-NV PW DEPOSIT എന്ന ഹെഡിൽ കേരള സയൻസ് & ടെക്‌നോളജി ഡയറക്ടർ ഈ പ്രവർത്തിക്ക് അനുവദിച്ച ഒരു കോടി രൂപ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പാണ് ഈ പ്രവർത്തിയുടെ തുടർ നടപടികൾ സ്വീകരിക്കുക. അടിയന്തിരമായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മലപ്പുറം ജില്ലാ എകിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായി കെ.പി.എ മജീദ് പറഞ്ഞു.