വൈറല്‍ ഹെപ്പറ്റെറ്റിസ് : ജില്ലയില്‍ ഒരു മരണം കൂടി: മരിച്ചവരുടെ എണ്ണം മൂന്നായി, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 232 കേസുകള്‍

മലപ്പുറം : ജില്ലയില്‍ വീണ്ടും വൈറല്‍ ഹെപ്പറ്റെറ്റിസ് രോഗബാധ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 37 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാര്‍ മരണപ്പെട്ടിരുന്നു. 39 പേരാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. പോത്തുകല്ല് മേഖലയില്‍ മാത്രം 24 പുതിയ കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അഡ്മിറ്റ് ചെയ്യാത്തതായി 30 കേസുകള്‍ എടക്കരയിലുമുണ്ട്. ഇതുവരെ ആകെ 232 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

error: Content is protected !!