Friday, August 1

ചേളാരി തയ്യിലക്കടവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


പരപ്പനങ്ങാടി : ചെട്ടിപ്പടി – ചേളാരി റോഡിൽ വാഹനാപകടം, ഒരാൾ മരിച്ചു. കൊടക്കാട് സ്വദേശി മങ്ങാട്ട് വെള്ളക്കൽ വേലായുധന്റെ മകൻ എം വി രാജേഷ് (50) ആണ് മരിച്ചത്.

ചെട്ടിപ്പടിക്കും ചേളാരിക്കുമിടയിൽ തയ്യിലക്കടവിൽ ആണ് അപകടം. പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!