
തിരുരങ്ങാടി : പി എസ് എം ഒ കോളേജ് കൗണ്‍സിലിംഗ് സെല്ലും ജീവനി മെന്റല്‍ വെല്‍ബിയിങ്ങ് പ്രോഗ്രാമും സംയുക്തമായി കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി ലോക ആത്മഹത്യ ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസീസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രമുഖ മനഃശാസ്ത്ര വിദഗ്ധന്‍ സാഹിദ് പയ്യന്നൂര്‍ വിഷയാവതരണം നടത്തി.
ജീവനി മെന്റല്‍ വെല്‍ബിയിങ് പ്രോഗ്രാം കൗണ്‍സിലര്‍ സുഹാന സഫ യു, കോളേജ് കൗണ്‍സിലിങ് സെല്‍ കോര്‍ഡിനേറ്റര്‍ എം സലീന, ഡോ. റംല കെ സ്റ്റുഡന്റ് കോര്‍ഡിനേറ്റേഴ് സ് ആയ ഹസ്‌ന, റിന്‍ഷ എന്നിവര്‍ സംസാരിച്ചു.