ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

വള്ളിക്കുന്ന് : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാവുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പടിക്കല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കോഴിക്കോട് ഖാദി ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ സിപി യൂനുസ് സ്വാഗതം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഗസ്റ്റ് ഫാക്കല്‍റ്റി ഇബ്രാഹിം ബാഖവി മേല്‍മുറി, ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ്‌ട്രെയിനിങ് ഫാക്കല്‍റ്റി കണ്ണിയന്‍ മുഹമ്മദ് അലി എന്നിവര്‍ ക്ലാസെടുത്തു. ഫീല്‍ഡ് ട്രെയിനര്‍മാരായ ജൈസല്‍, ജാഫര്‍അലി, ടി. സി അബ്ദുള്‍ റഷീദ്, ഡോക്ടര്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറ്റി അമ്പതോളം ഹാജിമാര്‍ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!