വേങ്ങര : വേങ്ങര അല്‍സലാമ ഹോസ്പിറ്റലിന്റെ സഹായത്തോടെ പരപ്പില്‍പാറ യുവജന സംഘം സൗജന്യ അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പില്‍ പാറ ചെള്ളിത്തൊടു മദ്രസ്സയില്‍ വെച്ച് നടന്ന ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഡോ: ജോവിന്‍ ജോസ് , ഡോ ഹിഷാം അബൂബക്കര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സിനും പരിശോധനക്കും നേതൃത്വം നല്‍കി. വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുറുക്കന്‍ മുഹമ്മദ്, പാറയില്‍ അസ്യ മുഹമ്മദ്, എ.കെ. എ നസീര്‍ ,ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍, ഹോസ്പ്പിറ്റല്‍ പി.ആര്‍ ഒ ബീരാന്‍ , മിസ്ഹാബ്, എന്‍ വൈ കെ വളണ്ടിയര്‍ അസ്ലം, സിദ്ധീഖ് നരിക്കോടന്‍, അസീസ് കൈപ്രന്‍, ശിഹാബ് ചെള്ളി, മുഹ്യദ്ധീന്‍ കീരി എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 120 രോഗികള്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളുമായ സമദ് കുറുക്കന്‍, ഇബ്രാഹീം കെ.കെ, ജംഷീര്‍ ഇ.കെ, അക്ബര്‍ കെ , ഷമീല്‍ സി, സുമേഷ് വി , ഷിബിലി എ.ടി, കലാം കെ , സുഹൈല്‍ കെ , ഫൈസല്‍ കെ, റാഫി കെ , റാഷിദ് എന്‍ , റാഫി കെ , ഖാലിദ് ഇ എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.