Wednesday, April 1

മൊബൈല്‍ ഫോണ്‍ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്ക്. ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മലപ്പുറം ജില്ലയിലെ 3689 ബൂത്തുകളിലും വോളണ്ടിയര്‍മാരുടെ സേവനം കുടുംബശ്രീ മെമ്പര്‍മാര്‍ മുഖേന ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനം നല്‍കുന്നത്.

വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈല്‍ ഫോണുകള്‍ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂക്ഷിക്കും. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേല്‍നോട്ട ചുമതല ബി.എല്‍.ഒ മാര്‍ക്കായിരിക്കും.

ടോക്കണ്‍ സംവിധാനത്തിലൂടെ ആയിരിക്കും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുക. വോട്ട് ചെയ്തതിനുശേഷം ടോക്കണ്‍ തിരികെ നല്‍കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്ക് മുന്‍പായി മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കണം. ബൂത്തിലേക്ക് മൊബൈല്‍ ഫോണുകള്‍ക്ക് പ്രവേശനമില്ല.

error: Content is protected !!