Monday, March 23

സംസ്ഥാന ബജറ്റിൽ അവഗണന: പാലിയേറ്റീവ് നഴ്സുമാർ പ്രതിഷേധിച്ചു

മലപ്പുറം: സംസ്ഥാന ബജറ്റിൽ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരോട് സർക്കാർ കടുത്ത അവഗണന കാണിച്ചതിൽ കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു.
സർക്കാരിന്റെ കീഴിലുള്ള അങ്കണവാടി, ആശാ , പാചക തൊഴിലാളികൾ, ആയമാർ എന്നിവരടക്കമുള്ളവർക്ക് അടിക്കടി ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിച്ചപ്പോഴും, വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചപ്പോഴും പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സർക്കാർ വിസ്മരിച്ചത് കടുത്ത പ്രതിഷേധാർഹമാണെന്നും സർക്കാരിന്റെ ഈ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കരാറടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ പ്രൈമറി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് വർഷങ്ങളായി താൽക്കാലിക ജീവനക്കാരായി പ്രവർത്തിക്കുന്ന പത്ത് വർഷം കഴിഞ്ഞ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് , പ്രതിപക്ഷ ഉപനേതാവ് , വിവിധ കക്ഷി നേതാക്കൾ എന്നിവർക്ക് നിവേദനം നൽകാനും കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. സുനിത, വനജ. ടി.പി,സ സക്കീന.പി.കെ, ഷീജ പി.കെ, അമ്പിളി ടി, സുമ. വി , ബിനു ജെയിംസ് പ്രസംഗിച്ചു.

error: Content is protected !!