മുന്നിയൂർ : പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവത്തിന് വെളിമുക്കിൽ വർണാഭമായ തുടക്കം. 4 ദിവസങ്ങളിലായി നടക്കുന്ന മേള സിനിമാതാരം അഞ്ജു അരവിന്ദ് ഉദ്ഘാടനം ചെയ്തു. 6 വരെ 8 വേദികളിലായി 250 ലേറെ ഇനങ്ങളില്‍ 4000 ല്‍ പരം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും. ഉദ്ഘാടന ചടങ്ങില്‍ പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സക്കീന മലയിൽ അധ്യക്ഷത വഹിച്ചു. പട്ടുറുമാല്, മൈലാഞ്ചി ഫെയിം ഫാരിഷ ഹുസൈന് മുഖ്യാതിഥിയായി. ജനറല്‍ കണ്‍വീനര്‍ എം.കെ ഫൈസല്‍, മാനേജര്‍മാരായ പി.കെ മുഹമ്മദ് ഹാജി, എം.നാരായണന് ഉണ്ണി, ആര്.വി നാരായണന് കുട്ടി, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, എച്ച്.എം ഫോറം കണ്‍വീനര്‍ കെ.പി വിജയകുമാര്‍, അഡ്വ സി.പി മുസ്തഫ, യു.ശംസുദ്ധീന്‍, ഹാഷിഖ് ചോനാരി, എം.പി ഖൈറുന്നീസ, ജാവേദ് ആലുങ്ങല്‍, പി.വി ഹുസൈന്, എ.വി അക്ബര്‍ അലി, കെ.കെ സുദീര്‍ എന്നിവര്‍ സംസാരിച്ചു.