പരപ്പനങ്ങാടി : പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിവേദനം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.പി. ഖദര്‍ കേരളാ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീലക്ഷ്മിക്കാണ് നിവേദനം നല്‍കിയത്.
പരപ്പനങ്ങാടി -കടലുണ്ടി റോഡ് പലയിടങ്ങളിലും തകര്‍ന്നു തരിപ്പണമായി അപകടങ്ങള്‍ പതിവായിരിക്കയാണ്. പലപ്പോഴും വാഹനങ്ങള്‍ ഘട്ടറുകളില്‍ കുടുങ്ങി മണിക്കൂറുകളോളം തടസ്സപ്പെടുകയുമാണ്. റോഡ് നിര്‍മാണത്തിലെ പാളിച്ചകളും, റോഡിന്റെ ഇരുവശത്തും പല സ്ഥലങ്ങളിലും ഡ്രൈനേജ് ഇല്ലാത്തതും റോഡ് തകര്‍ച്ചക്ക് കാരണമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നിവേദക സംഘത്തില്‍ കൗണ്‍സിലര്‍ പി.വി.മുസ്തഫ, പിഎ ലത്തീഫ്, സി.ബാലഗോപാല്‍, കെ.എം. ഭരതന്‍, ശബ്നം മുരളി, ഒ.രാമകൃഷ്ണന്‍, നാസര്‍ ജമാല്‍, ടി. വി സുചിത്രന്‍, സി പി മുജീബ് കോയ, സിദ്ദീഖ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.