പരപ്പനങ്ങാടി നഗരസഭ മത്സ്യഭവന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി : നഗരസഭ മത്സ്യഭവന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മത്സ്യഭവന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. വര്‍ഷങ്ങളായി അസൗകര്യം കൊണ്ട് വീര്‍പ്പ് മുട്ടി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും പ്രയാസപ്പെട്ടിരുന്ന ഈ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് ഫര്‍ണീഷിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി തുറന്ന് പ്രവര്‍ത്തിക്കുന്നത്. മത്സ്യഭവന്‍ ഓഫീസ് മാറ്റുന്നതോട് കൂടി മത്സ്യതൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും.

ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടര്‍ ആഷിക് ബാബു സി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ പി വി മുസ്തഫ,കെ പി മുഹ്‌സിന ഖൈറുന്നിസ താഹിര്‍, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ കെ കെ എസ് തങ്ങള്‍, സൈദലവികോയ , സുമി റാണി, റസാഖ് തലക്കലകത്ത്, നസീമ പി ഒ, സ്റ്റേറ്റ് ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ മെമ്പര്‍ ഉമ്മര്‍ ഒട്ടുമ്മല്‍, എം പി കുഞ്ഞിമരക്കാര്‍, റസാഖ് ചെക്കാലി ,എച്ച് ഹനീഫ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിസ്‌ന വി നന്ദി പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!