സ്വന്തമായി വിളയിച്ച 1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ് വിദ്യാര്‍ ഥികൾ

വേങ്ങര : സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചിരുന്നത്.

ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മിറ്റി സെക്രട്ടറി മുബാറക്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ടി. ഹംസ, കാര്‍ഷിക ക്ലബ്ബ് ചുമതലയുള്ള അധ്യാപകരായ ടി.പി മുഹമ്മദ് കുട്ടി, ഷാഹുല്‍ ഹമീദ്, ഫുആദ്, അഷ്‌റഫ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷാന്‍, ഡെപ്യൂട്ടി ലീഡര്‍ അമീന, കാര്‍ഷിക ക്ലബ്ബ് സെക്രട്ടറി തീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!