പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കും ; പിഡിപി മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍

തിരുരങ്ങാടി : ഡിസംബര്‍ 9 10 11 തിയതികളിലായി കോട്ടക്കലില്‍ നടക്കുന്ന പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ ആവശ്യമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ മുന്‍സിപ്പല്‍ ജനറല്‍ കണ്‍വെന്‍ഷനോടെ ആരംഭം കുറിച്ചു. സമ്മേളന പ്രചാരണര്‍ത്ഥം മുന്‍സിപ്പല്‍ പരിതിയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി നയിക്കുന്ന വാഹന പ്രചാരണ ജാഥ ഡിസംബര്‍ ആദ്യവാരത്തില്‍ നടത്താനും യോഗം തീരുമാനിച്ചു…

നാസര്‍ പതിനാറുങ്ങല്‍ അധ്യക്ഷത വഹിച്ച ജനറല്‍ കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി ഉദ്ഘടനം ചെയ്തു. ഷഫീഖ് പരപ്പനങ്ങാടി, മന്‍സൂര്‍ പരപ്പനങ്ങാടി അബ്ദു, കക്കാട് മുക്താര്‍, ചെമ്മാട് അസൈന്‍ പാപ്പാത്തി എന്നിവര്‍ പ്രസംഗിച്ചു. നജീബ് പാറപ്പുറം സ്വാഗതവും അബ്ദു ചെമ്മാട് നന്ദിയും പറഞ്ഞു

error: Content is protected !!