Wednesday, January 21

എം പി റോഡിന്റെ ശോചനീയാവസ്ഥ ; പിഡിപി നിവേദനം നല്‍കി

തിരുരങ്ങാടി : വര്‍ഷങ്ങളായി ദുരിതം മാത്രം പേറുന്ന തിരുരങ്ങാടി താഴെചിനയിലെ എം പി റോഡിന്റെ ശോചനീയവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് ആവശ്യപെട്ട് പിഡിപി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി പിഡിപി താഴെചിന യുണിറ്റ് ട്രഷറര്‍ വി പി നാസറിന്റെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

വിദ്യര്‍ത്ഥികള്‍ നാട്ടുകാര്‍ ഉള്‍പ്പടെ നടക്കാനോ വാഹനങ്ങള്‍ക്കോ കൃത്യമായി പോകാനോ സാധിക്കാതെ കുണ്ടും കുഴിയും ഉള്‍പ്പടെ മഴകാലം അയാല്‍ വലിയ ദുരന്തമായി മാറുന്ന എം പി റോഡിന്റെ അവസ്ഥയില്‍ മാറ്റം വരുത്തി.ഏറെ കാലത്തെ പ്രേദശവാശികളുട അര്‍ഹമായ ആവശ്യത്തിന് വേഗത്തില്‍ പരിഹാരം കാണേണം എന്നും പിഡിപി ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപെട്ടു.

error: Content is protected !!