
നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ യുവതിയുടെ വയറ്റിൽ നിന്നും സ്വർണം പുറത്തെടുക്കാനുള്ള പൊലീസിന്റെ അഞ്ച് ദിവസം നീണ്ട കാത്തിരിപ്പ് നാടകീയമായി അവസാനിച്ചു. എന്നാൽ, പൊലീസിനെ വെട്ടിച്ചുകൊണ്ട് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിയാത്ത വിധം പ്രതി അത് നശിപ്പിച്ചു. കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സമീന (35), മാല പുറത്തുവന്നപ്പോൾ പൊലീസുകാർ കാണാതെ ക്ലോസറ്റിലൊഴുക്കി കളഞ്ഞു. ഇതോടെ തൊണ്ടിമുതൽ കണ്ടെടുക്കാനാവാതെ പൊലീസ് പ്രതിസന്ധിയിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ കബളിപ്പിച്ചാണ് പ്രതി സ്വർണം നശിപ്പിച്ചത്.
നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധൻ്റെ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ 3.5 ഗ്രാം സ്വർണമാലയാണ് പാലേമാട് സ്വദേശിനി സമീന വിഴുങ്ങിയത്. എക്സ്റേയിൽ ആഭരണം കണ്ടെത്തിയെങ്കിലും വയറിളക്കാനുള്ള മരുന്ന് നൽകിയിട്ടും മാല പുറത്തുവന്നില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ഇവരെ പാർപ്പിച്ചു. ഇതിനിടെ നടത്തിയ സ്കാനിംഗിൽ വയറ്റിൽ മറ്റൊരു സ്വർണ്ണക്കമ്മൽ കൂടി കണ്ടെത്തിയത് കേസിൽ വലിയ ദുരൂഹതയുണ്ടാക്കിയിരുന്നു.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു പൊലീസിന്റെ കാത്തിരിപ്പ്. ആഭരണം ആമാശയത്തിൽ നിന്ന് താഴേക്ക് എത്തിയതായും സ്വാഭാവികമായി പുറത്തുവരുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ, ആഭരണം പുറത്തുവന്ന സമയം കൃത്യമായി മറച്ചുവെച്ച സമീന, പൊലീസിന്റെ കണ്ണുവെട്ടിച്ച് അത് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. മല വിസർജ്യം ദേഹത്തേക്ക് îന്ന് ഭീഷണിപ്പെടുത്തി കാവൽ നിന്ന പൊലീസുകാരെ പിന്തിരിപ്പിച്ച ശേഷം മലവും ഡയപ്പറും ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തു കളയുകയായിരുന്നു. പൊലീസിന് തൊണ്ടിമുതൽ കണ്ടെടുക്കാനായില്ല.
തൊണ്ടിമുതൽ നശിപ്പിക്കുകയും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതോടെ അധികൃതർ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ സമീനയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. മാല ലഭിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
ശനിയാഴ്ച അര്‍ധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയില്‍ വിസര്‍ജ്യത്തിലൂടെ മാല പുറത്തുവന്നു. കാവല്‍ നിന്ന 2 വനിതാ സിപിഒമാര്‍ക്കു നേരെ വിസര്‍ജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വര്‍ണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ടു ഫ്ലഷ് ചെയ്തുകളയുകയായിരുന്നു. മാല വിസര്‍ജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങനെ ചെയ്തത്. തുടര്‍ന്ന്, സമീനയുടെ എക്സ്റേ എടുത്തപ്പോള്‍, വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ തൊണ്ടുമുതല്‍ കിട്ടാനുള്ള എല്ലാ സാധ്യതയും അടഞ്ഞു. തെളിവു നശിപ്പിച്ചതടക്കമുള്ള വകുപ്പുകൂടി ചേര്‍ത്ത്, നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.