എ ആര്‍ നഗര്‍ : പഞ്ചായത്തില്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കുന്നുംപുറം ബ്രാഞ്ച് ഗ്രാമീണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഏരിയ കമ്മിറ്റി അംഗം കെപി സമീര്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ എപി അധ്യക്ഷത വഹിച്ചു.
സിപി സലിം, അഹമ്മദ് മാസ്റ്റര്‍, വിടി മുഹമ്മദ് ഇക്ബാല്‍, ഗിരീഷ് കുമാര്‍.എന്നിവര്‍ സംസാരിച്ചു. ബഷീര്‍ എം സ്വാഗതവും ഉമ്മര്‍ പി നന്ദിയും പറഞ്ഞു.