
വള്ളിക്കുന്നില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് 13ഓളം പേര്‍ക്ക് പരിക്ക്. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. ഇരുബസ്സുകളിലെയും യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അരിയല്ലൂര്‍ സ്വദേശിനി പുഴക്കാലത്ത് സൈനബ (63) സീത (47) ജസീന (38) നെല്ലിക്കാ പറമ്പില്‍ മുമ്ദാസ് (48) വള്ളിക്കുന്ന് സ്വദേശിനി ഷാനിക. കാവിലക്കാട് സുനി (40) തങ്കമണി (47) ഷിനി (43) കടലുണ്ടി സ്വദേശി പാറയില്‍ മുസ്തഫ (26) ഒഡിഷ സ്വദേശി കമലച്ചന്‍ (30) ആനങ്ങാടി സ്വദേശിനി അഫ്‌ന (16) കൊടക്കാട് സ്വദേശി വൈശാഖ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന നിര്‍മാല്യം ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആയിഷാസ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി തേഹല്‍ക്കാ ആംബുലന്‍സ് പ്രവര്‍ത്തകരും വള്ളിക്കുന്ന് സിപിഎം ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിക്കേറ്റ വരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.