പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി പൊതു പ്രവര്‍ത്തകന്‍

വേങ്ങര : അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത് ചെണ്ടപ്പുറായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി പൊതു പ്രവര്‍ത്തകന്‍. ചെണ്ടപ്പുറായ സ്വദേശിയായ ഷമീം തറിയാണ് ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടമുണ്ടാക്കുന്നതിനായി 5 സെന്റ് സ്ഥലം നല്‍കിയത്. വര്‍ഷങ്ങളായി ആരോഗ്യ കേന്ദ്രം വാടക കെട്ടി ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടമുണ്ടാക്കുന്നതിന് സ്ഥലം ലഭ്യമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനിടെയാണ് പൊതുപ്രവര്‍ത്തകനായ ഷമിം സ്ഥലം വാഗ്ദാനം ചെയ്തത്.

നാട്ടില്‍ നടന്ന ചടങ്ങില്‍ സ്ഥലത്തിന്റെ രേഖ ഷമീമിന്റെ പിതാവ് കരീം ഹാജി പി.കെ. കുഞ്ഞാലി കുട്ടി എംഎല്‍എക്ക് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്ത് അലി ആധ്യക്ഷ്യം വഹിച്ചു. ഡോ ഫിറോസ് ഖാന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ബ്ലോക്ക് അംഗം എ പി അബ്ദുല്‍ അസീസ്, പി പി സഫീര്‍ ബാബു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ജിഷ, കൊണ്ടാണത്ത് റഷീദ്, ലൈല പുല്ലൂണി, പഞ്ചായത്തംഗം ഇബ്രാഹിം, കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി. ഡോ മുഹമ്മദ് കുട്ടി പൂക്കാടന്‍ ഇസ്മായില്‍, എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ടീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു

error: Content is protected !!