
എ ആർ നഗർ: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ എ. ആർ നഗർ പഞ്ചായത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി. മമ്പുറം മൂഴിക്കൽ, പുൽപറമ്ബ്, എം എൻ കോളനി, കൊളപ്പുറം എരനിപ്പിലാക്കൽ കടവ്, എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വീട്ടുകാർ സുരക്ഷിത സ്ഥലത്തേകും കുടുംബ വീട്ടിലേകും താമസം മാറുകയും ചെയ്തു.
വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN
എരനിപ്പിലാക്കൽ കടവിൽ ഏഴ് വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മൂഴിക്കലിൽ 20 ലേറെ വീടുകളിൽ വെള്ളം കയറി. മൂഴിക്കൽ റോഡും വെള്ളത്തിലായി. പുൽപറമ്ബ്, എം എൻ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടർന്നാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും.
പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്തലി, വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ചെയർമാൻ റഷീദ് കൊണ്ടാണത്, ലൈല പുല്ലൂണി, വാർഡ് മെമ്പർ ജൂസൈറ മൻസൂർ, തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് എന്നിവരും ആരോഗ്യ പ്രവർത്തകരും സന്ദർശിച്ചു വേണ്ട നിർദേശങ്ങൾ നൽകി. പഞ്ചായത്തിന്റെയും ഹെൽത്ത് ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നും എല്ലാ വിധ സഹകരണവും ഉണ്ടാവുമെന്നും അറിയിച്ചു.