തിരൂരങ്ങാടി ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രൗഡോജ്വലമായ കൺവോക്കേഷൻ ചടങ്ങ്

തിരൂരങ്ങാടി : സ്കൂളിന്റെ പടിയിറങ്ങുന്ന നാലാം ക്ലാസ് കുട്ടികൾക്കായി ചന്തപ്പടി സ്കൂൾ ഒരുക്കിയ വർണ്ണാഭമായ കൺവോക്കേഷൻ ചടങ്ങ് ശ്രദ്ധേയമായി. പ്രത്യേക വസ്ത്രവും തൊപ്പിയും ധരിച്ചെത്തിയ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി സിപി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പിടിഎ പ്രസിഡണ്ട് സി എച്ച് അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടോമി മാത്യു സ്വാഗതവും റഹീന ഈ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും കൊണ്ട് സമ്പന്നമായിരുന്നു ചടങ്ങ്.

error: Content is protected !!