Monday, January 5

ചെമ്മാട് നാഷണല്‍ സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു

ചെമ്മാട് : സമസ്തയുടെ 98മത് സ്ഥാപക ദിനം നാഷണല്‍ സ്‌കൂളില്‍ പ്രൌഡമായി കൊണ്ടാടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹ്യദീന്‍ പതാക ഉയര്‍ത്തി. മാനേജര്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു നിസാര്‍ ഹൈതമി പ്രമേയപ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് ചുഴലി സംഘടനാ ക്വിസിന് നേതൃത്വം നല്‍കി.മുഹമ്മദ് ഷംനാദ്, റിഹാന്‍, ഹലീമത് സഅദിയ്യ എന്നിവര്‍ ജേതാക്കളായി. ചെറുശ്ശേരി ഉസ്താദിന്റെ ഖബര്‍ സിയാറ ത്തിന് സ്വദ്ര്‍ ഹസന്‍ ഹുദവി നേതൃത്വം നല്‍കി.യൂണിറ്റ് എസ്‌കെഎസ്ബിവി, പ്രിസം കേഡറ്റ് വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.പ്രിസം മെന്റര്‍മാരായ ഫൈസല്‍ ദാരിമി, ഹബീബ് മൗലവി, മുസ്തഫ മൗലവി എന്നിവര്‍ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു

error: Content is protected !!