
തിരൂരങ്ങാടി: ‘മുഖ്യമന്ത്രി ‘ വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ചെമ്മാട്ട് കൂറ്റൻ ഫ്ലെക്സ് ബോർഡ്. നിലപാടിൻ്റെ വിജയം, എന്ന തലക്കെട്ടിൽ സതീശൻ്റെ വലിയ ഫോട്ടോ യും കേരള മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ചെമ്മാട് കോഴിക്കോട് റോഡ് ജംഗ്ഷനിൽ ആണ് ബോർഡ് സ്ഥാപിച്ചത്. വി ഡി സതീശൻ അനുകൂലികൾ ആയ കോൺഗ്രസ് പ്രവർത്തകർ ആണ് ബോർഡ് സ്ഥാപിച്ചത് എന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ചർച്ച നടക്കുന്ന സാഹചര്യത്തിൽ ഇത് ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 100 സീറ്റിന് മേൽ യുഡിഎഫ് നേടുമെന്ന് പറഞ്ഞ് യുഡിഎഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി പ്രതിപക്ഷത്തിൻ്റെ നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നാണ് ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. ലീഗിനും സതീശനോടാണ് താല്പര്യം എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. കോൺഗ്രസിൽ എംഎൽഎ മാരുടെ പിന്തുണ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യെ തിരഞ്ഞെടുക്കുക. ഹൈക്കമാൻഡ് ആണ് തീരുമാനം എടുക്കുക. ഒരു ആഴ്ചക്കുള്ളിൽ തീരുമാനം ആകും എന്നാണ് കരുതുന്നത്.