വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ വിവിധ മത്സരങ്ങൾ നടത്തുന്നു

Copy LinkWhatsAppFacebookTelegramMessengerShare

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ നടത്തുന്ന മത്സരങ്ങളുടെ എൻട്രികൾ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 30 വരെ നീട്ടി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മുദ്രാ വാക്യരചന, പോസ്റ്റർ രചന, ഉപന്യാസം, ചിത്രരചന, ലഘുലേഖ തയ്യാറാക്കൽ, രണ്ട് മിനിട്ട് വീഡിയോ തയ്യാറാക്കൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. എൻട്രികൾ ഒക്ടോബർ 30നകം അപ്‌ലോഡ് ചെയ്യണം. പോർട്ടൽ ലിങ്ക് : https://contest.suchitwamission.org/. വിവരങ്ങൾക്ക് ഫോൺ: 0483 2738001.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!