50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം, സ്‌കൂള്‍ അടച്ചു, പഞ്ചായത്തില്‍ 100 ലധികം പേര്‍ക്കും മഞ്ഞപ്പിത്തം

കൊണ്ടോട്ടി : പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂളിലെ 50 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. 59 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. ജൂലൈ 29 വരെയാണ് സ്‌കൂള്‍ അടച്ചത്. അതേസമയം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ള​രെ കു​റ​വാ​യ അ​രൂ​ര്‍ മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശീ​യ​രി​ല്‍ ത​ന്നെ​യാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

error: Content is protected !!