കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ – കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം.
മലപ്പുറം കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോഴാണ് പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ തൃശൂര്‍ പെരുമ്പിലാവില്‍ നിന്നാണ് 28 കാരിയായ യുവതി ബസില്‍ കയറിയത്. തുടര്‍ന്ന് രണ്ട് തവണ ഇയാള്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. അതില്‍ നിന്നെല്ലാം യുവതി ഒഴിഞ്ഞു മാറിയെങഅകിലും മൂന്നാം തവണയും ഇയാള്‍ െൈലംഗികാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ യുവതി ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഒടുവില്‍ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.