Sunday, September 14

വലിയോറയില്‍ തെരുവുനായകളുടെ വിളയാട്ടം ; നിരവധി പേര്‍ക്ക് കടിയേറ്റു

വേങ്ങര : വലിയോറയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ അക്രമത്തില്‍ നിരവധി പേര്‍ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടി. ചൊവ്വാഴ്ചയും ഇന്നലെയുമായാണ് നായ അക്രമാസക്തമായത്. പാണ്ടികശാല, മണ്ണില്‍ പിലാക്കല്‍, കൂരിയാട് പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

പാണ്ടികശാല എരട്ടന്‍ ലേഖ, മണ്ണില്‍ പിലാക്കലില്‍ പലചരക്ക് കട ജീവനക്കാരന്‍ കുണ്ടുപുഴക്കല്‍ സുബൈര്‍(45), എറിയാടന്‍ കുഞിബിരിയം (65), കുഴിമണ്ണില്‍ ബിയ്യാത്തുട്ടി (70) തുടങ്ങിയവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ കൂടാതെ മറ്റ് അഞ്ച് പേര്‍ക്കും കടിയേറ്റിട്ടുണ്ട്. ഇന്ന് നായയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

error: Content is protected !!