ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൌസിന് മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പൊലീസ് മാറ്റാന്‍ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്. വൈകിട്ട് 6.20ന് എത്തുന്ന ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ നീക്കം. ഗവര്‍ണ്ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനറുയര്‍ത്തി.

വൈകിട്ട് ആറരയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഗവര്‍ണ്ണര്‍ 7 മണിയോടെ താമസിക്കുന്ന സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ എത്തും. വഴിയിലും സര്‍വ്വകലാശാലയിലും പ്രതിഷേധിക്കാനാണ് എസ്എഫ്‌ഐ തീരുമാനം. വലിയ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്.

error: Content is protected !!