
തിരൂരങ്ങാടി : ഇന്റര്‍നാഷണല്‍ ദുബായ് മീറ്റില്‍ ഇന്ത്യക്കായി ഷോര്‍ട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും വെങ്കലമെഡല്‍ നേടി അഭിമാന നേട്ടം കൈവരിച്ച് പരപ്പനങ്ങാടി സ്വദേശിനി ഷീബ. സി എച്ച് എസ് സി നെടുവയില്‍ അറ്റന്‍ഡറായി ജോലി ചെയ്തു വരുന്ന ഷീബ പരപ്പനങ്ങാടി വാക്കേസ് ക്ലബ്ബില്‍ മെമ്പറാണ്.
കളിക്കാന്‍ ഇറങ്ങിയ ഷീബയ്ക്ക് ഷോര്‍ട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും വെങ്കലമെഡല്‍ നേടി നാടിന്റെയും പരപ്പനങ്ങാടിയുടെയും അഭിമാനം കാത്തു. സി എച്ച് എസ് സി നെടുവയില്‍ അറ്റന്‍ഡറായി ജോലി ചെയ്തുവരുന്നു. പരപ്പനങ്ങാടി വാക്കേസ് ക്ലബ്ബില്‍ മെമ്പറാണ് ഷീബ.
50+ മുതല്‍ നല്ല ടൈറ്റ് കോമ്പറ്റീഷന്‍ ആയിരുന്നു. അതില്‍ വെങ്കലമടല്‍ കിട്ടിയതില്‍ സന്തോഷം തോന്നുന്നു. ഇന്ത്യന്‍ ജേഴ്സി അണിയുക എന്നത് ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് സന്തോഷം പങ്കുവെച്ച് ഷീബ പറഞ്ഞു.
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ യാത്രയാക്കിയ പരപ്പനങ്ങാടി വര്‍ക്കേഴ്‌സ് താരങ്ങള്‍ക്ക് എല്ലാവര്‍ക്കും മെഡലുകള്‍ ഉണ്ട്. അതില്‍ ഒരാളാണ് ഷീബ. പി. പരപ്പനങ്ങാടി കുറുപ്പന്‍കണ്ടി രമേശിന്റെ ഭാര്യയാണ്. ഏക മകള്‍ അനുശ്രീ ഏഴാം ക്ലാസില്‍ പഠിക്കുന്നു