Tuesday, September 16

സംസ്ഥാനത്ത് നാളെ റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം

കോഴിക്കോട് : റേഷന്‍ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നിഷേധാത്മക നിലപാടുകള്‍ക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ സംഘനകളായ എ കെ ആര്‍ ആര്‍ ഡി എ, കെ ആര്‍ ഇ യു (സി ഐ ടി യു), കെ എസ് ആര്‍ ആര്‍ ഡി എ എന്നിവ ചേര്‍ന്ന വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

error: Content is protected !!