
സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
പരപ്പനങ്ങാടി : സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡ്ബ്ല്യൂ എച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും 76-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന ഈ കൂട്ടായ്മയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗം, പാട്ട്, പോസ്റ്റര്‍ രചന, കളറിംഗ് എന്നിവ ഓണ്‍ലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികളിലായി നിരവധി പേര്‍ പങ്കെടുത്തു.
പരിപാടിയില്‍ സിഗ്‌നേച്ചര്‍ വാട്ട് സാപ് കൂട്ടായ്മ സെക്രട്ടറി അക്ഷയ്, ചെയര്‍മാന്‍ അപ്പു, എഡബ്ല്യുഎച്ച് സെപെഷ്യല്‍ സ്‌കൂള്‍, കൊടക്കാട് ഹെഡ്മിസ്ട്രസ് റുബീന ടീച്ചര്‍, എഡ്യൂക്കേഷണല്‍ കോഡിനേറ്റര്‍ സത്യ ഭാമ ടീച്ചര്‍, പ്രേമ ടീച്ചര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.